Thursday, February 7, 2008

ആത്മഹത്യ ചെയ്ത ഒരു മഴതുള്ളിയെ പറ്റി

ഓടിന് വക്കത്തു നിന്നും
ഇറവെള്ളത്തിലേക്ക്
എടുത്തു ചാടിയത്
കണ്ടവരുണ്ട്

ഇത്ര നേരമായിട്ടും
കണ്ടുകിട്ടിയിട്ടില്ല

തിരച്ചില് മതിയാക്കി
ഒടുവില്
കുഞ്ഞുറുമ്പ്
വീണ്ടും കടലാസ് തോണിയില്
കയറി

തിരക്കിനിടയ്ക്കു
ചവിട്ടുകല്ലിനോട് ചേര്ന്നു
വെള്ളം കുടിച്ചു വീര്ത്ത
ഒരു നീര്ക്കുമിള
പൊട്ടിച്ചിതറിയത് , പക്ഷെ
ആരും കണ്ടില്ല


വി .വിനോദ് പയ്യന്നൂര്

16 comments:

Mr. K# said...

:-)

കാപ്പിലാന്‍ said...

:)

ഏ.ആര്‍. നജീം said...

പുതുമയുണ്ട്...:)

ശ്രീ said...

നന്നായിട്ടുണ്ട്.
:)

CHANTHU said...

നന്നായി ഈ കാഴ്‌ച

simy nazareth said...

:) നന്നായി.

ദിലീപ് വിശ്വനാഥ് said...

ആ അവസാനവരിയുടെ അര്‍ത്ഥം മനസ്സിലായില്ല.
അതു പേര് ആണെങ്കില്‍ കുറച്ചു മാറ്റി എഴുതു.

നല്ല വരികള്‍, നല്ല ആശയം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാറ്റേ നീ വീശരുതിപ്പോള്‍..

ബയാന്‍ said...

എന്തിന്റെ കുറവായിരുന്നു, ഒരു മുത്തായിതീരേണ്ട ഒരു ജന്മം. വേണ്ടായിരുന്നു,

റീനി said...

കൂടെചാടിയ കരിയിലയോടു ചോദിക്കാരുന്നില്ലേ എവിടെയെന്ന്.

നല്ല കവിത.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ആശയം.വരികളും.

siva // ശിവ said...

what an idea....great...

Teena C George said...

മഴത്തുള്ളി കവിത നന്നായിരിക്കുന്നു...

നവരുചിയന്‍ said...

മാഷെ .. മനോഹരം ... വളരെ മനോഹരം ..
എന്നാലും എന്തിനാ ആ മഴ തുള്ളി ആത്മഹത്യ ചെയ്തത് ???

ഗിരീഷ്‌ എ എസ്‌ said...

വ്യത്യസ്തമായ ചിന്ത...
അഭിനന്ദനങ്ങള്‍

ധ്വനി | Dhwani said...

കുഞ്ഞു കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാനുള്ള ഒരു കഥ പോലെ ഭാവനാ സമ്പൂര്‍ണ്ണം!

വളരെ നന്നായിരിയ്ക്കുന്നു!