Thursday, August 7, 2008
Tuesday, June 10, 2008
Wednesday, May 14, 2008
നീ ഓര്‍ക്കുന്നില്ലേ...?
"നമ്മള്‍ നടന്ന വഴികളില്‍
പടര്‍ന്ന കരിമ്പാറക്കെട്ടുകളില്‍...
അന്ന്..,
നേര്‍ത്ത മഴ കൂട്ടുവന്നത്....!
നീ ഓര്‍ക്കുന്നില്ലേ...?
നിശ്വാസങ്ങള്‍ക്കു
ഏറേ ചൂടുള്ള പകലില്‍,
നമ്മുടെ ജാലകങ്ങള്‍
മലര്‍ക്കെ തുറന്നത്..!
ആകാശം തൊട്ടു നിന്ന
പരന്ന നിലത്തു,
പിടഞ്ഞു വീണത്
സ്നേഹത്തിന്‍റെ സ്വരങ്ങള്‍...!
വെളുക്കാന്‍ മടിച്ച
രാത്രിയിലുടനീളം,
മഴ വീഴാ 'ഇട' നിലത്തു
വിറച്ച വിരലുകളുടെ
മേളപ്പെരുക്കങ്ങള്‍...!
കിനിഞ്ഞിറങ്ങുന്ന
വിയര്‍പ്പിന്‍ ചാലുകളില്‍
വരണ്ട ചുണ്ടുകളുടെ
കൂടിചെരലുകള്‍....!
നമ്മള്‍ വരികയില്ലീ -
വഴികളിലെങ്കിലും,
ജന്മങ്ങളില്‍
നാം തീര്‍ക്കും,
നമ്മുടെ വഴികളെയീ -
വാക്ക് വഴുക്കും വനവീഥികളായ്........
(നെറ്റില് കണ്ടത്)
പടര്‍ന്ന കരിമ്പാറക്കെട്ടുകളില്‍...
അന്ന്..,
നേര്‍ത്ത മഴ കൂട്ടുവന്നത്....!
നീ ഓര്‍ക്കുന്നില്ലേ...?
നിശ്വാസങ്ങള്‍ക്കു
ഏറേ ചൂടുള്ള പകലില്‍,
നമ്മുടെ ജാലകങ്ങള്‍
മലര്‍ക്കെ തുറന്നത്..!
ആകാശം തൊട്ടു നിന്ന
പരന്ന നിലത്തു,
പിടഞ്ഞു വീണത്
സ്നേഹത്തിന്‍റെ സ്വരങ്ങള്‍...!
വെളുക്കാന്‍ മടിച്ച
രാത്രിയിലുടനീളം,
മഴ വീഴാ 'ഇട' നിലത്തു
വിറച്ച വിരലുകളുടെ
മേളപ്പെരുക്കങ്ങള്‍...!
കിനിഞ്ഞിറങ്ങുന്ന
വിയര്‍പ്പിന്‍ ചാലുകളില്‍
വരണ്ട ചുണ്ടുകളുടെ
കൂടിചെരലുകള്‍....!
നമ്മള്‍ വരികയില്ലീ -
വഴികളിലെങ്കിലും,
ജന്മങ്ങളില്‍
നാം തീര്‍ക്കും,
നമ്മുടെ വഴികളെയീ -
വാക്ക് വഴുക്കും വനവീഥികളായ്........
(നെറ്റില് കണ്ടത്)
എങ്ങനെ പറയുമിത്?
-എങ്ങനെ പറയുമിത്?
ഉള്‍ക്കൊള്ളാനാകാത്തത്ര അടുത്താണ് നീ
ഹൃദയം കായ്‌ച്ച മധുരഫലം.
ഭൂമിയുടെ കൈക്കുടന്നയില്‍ സമുദ്രമെന്നപോലെ
ഊമയുടെ വായിലിരിക്കുന്ന പേര്.
ഞാന്‍ തൊടുന്നു,
തൊട്ട സ്വന്തംകൈയ്യിനോട് അസൂയപ്പെടുന്നു
തൊടുന്തോറും തൊടാന്‍ കൊതിക്കുന്നു.
നീ ഇവിടെ ഉണ്ട്
ഇവിടെ, ഉള്ളില്‍;
ഇതിനുമുള്ളില്‍
ജ്വലിക്കുന്ന ഒരാത്മാവ്
ഗ്രഹിക്കാനാകാത്ത ഹൃദയം !!
Friday, February 29, 2008
ഉണ്ടായിരുന്നിട്ടുണ്ടാവില്ല
ഉണ്ടായിരുന്നിട്ടുണ്ടാവില്ല
-----------------------------------------------------
വി. മോഹനകൃഷ്ണന്‍
കാണുന്നതില്ലെന്റെ
പേരും വിലാസവും
ഒച്ചയും ഓര്‍മ്മയുമൊന്നും
ഇവിടെ
ഉണ്ടായിരുന്നിട്ടുണ്ടാവില്ല ഞാന്‍.
ഒരു ചിറകാകാശമാക്കി
മറുചിറകേതെന്നറിയാതെ
പറന്നിട്ടുണ്ടാവില്ല.
മരമില്ലാത്തതിനാല്‍
ഒരു കൊമ്പിലുമിരുന്നിട്ടുണ്ടാവില്ല.
ചിറകില്ലാത്തതിനാല്‍
തൂവല്‍ താഴെയിട്ടിട്ടുണ്ടാവില്ല
കുരലില്ലാത്തതിനാല്‍
കൂവിയിട്ടുണ്ടാവില്ല
ഉണ്ടായിരുന്നുഞ്ഞാനെന്നതിന്റെ
തെളിവുകളൊന്നും
കാണുവാനില്ല.
കാണുന്നതില്ല
പേരും വിലാസവും
ഒച്ചയും ഓര്‍മ്മയുമൊന്നും.
----------------------------------------
വി. മോഹനകൃഷ്ണന്‍
കാണുന്നതില്ലെന്റെ
പേരും വിലാസവും
ഒച്ചയും ഓര്‍മ്മയുമൊന്നും
ഇവിടെ
ഉണ്ടായിരുന്നിട്ടുണ്ടാവില്ല ഞാന്‍.
ഒരു ചിറകാകാശമാക്കി
മറുചിറകേതെന്നറിയാതെ
പറന്നിട്ടുണ്ടാവില്ല.
മരമില്ലാത്തതിനാല്‍
ഒരു കൊമ്പിലുമിരുന്നിട്ടുണ്ടാവില്ല.
ചിറകില്ലാത്തതിനാല്‍
തൂവല്‍ താഴെയിട്ടിട്ടുണ്ടാവില്ല
കുരലില്ലാത്തതിനാല്‍
കൂവിയിട്ടുണ്ടാവില്ല
ഉണ്ടായിരുന്നുഞ്ഞാനെന്നതിന്റെ
തെളിവുകളൊന്നും
കാണുവാനില്ല.
കാണുന്നതില്ല
പേരും വിലാസവും
ഒച്ചയും ഓര്‍മ്മയുമൊന്നും.
Wednesday, February 20, 2008
പുരാതന ഹേമന്തം
പുരാതന ഹേമന്തം
ധാന്യ മണി തേടുന്ന കുരുവികള്
പെട്ടന്ന് മഞ്ഞു പെയ്യുന്നു
അതിനാല് വാക്കുകള് ;
ഒരു കൊച്ചു സൂര്യന്
ഒരുന്നത മഹത്വം
പിന്നെ മഞ്ഞ് , മരങ്ങളും
നമ്മളും -
പ്രഭാതത്തില് കാറ്റും
ക്വാസി മോദോ
പരിഭാഷ പി ഉദയഭാനു
ധാന്യ മണി തേടുന്ന കുരുവികള്
പെട്ടന്ന് മഞ്ഞു പെയ്യുന്നു
അതിനാല് വാക്കുകള് ;
ഒരു കൊച്ചു സൂര്യന്
ഒരുന്നത മഹത്വം
പിന്നെ മഞ്ഞ് , മരങ്ങളും
നമ്മളും -
പ്രഭാതത്തില് കാറ്റും
ക്വാസി മോദോ
പരിഭാഷ പി ഉദയഭാനു
Tuesday, February 12, 2008
Sunday, February 10, 2008
കുന്നത്തൊരു കാവുണ്ട് ...
കാവിനടുത്തൊര് മരമുണ്ട്...
മരത്തില്‍ നിറയെ പൂവുണ്ട്..
പൂ പറിക്കാന്‍ പൊരുന്നൊ..
പൂങ്കൂയിലെ പെണ്ണാളെ...............
അച്ഛന് കാവല് പൊയാല്,
അമ്മ വിരുന്നിനു പോയാല്
ആടിപ്പാടാന്‍ പോരാമോ
പൂങ്കൂയിലെ പെണ്ണാളെ.......
...................................
..................................
(കുന്ന് ഓര്മകളുടെ ചിത്രങ്ങളില് ഇടിഞ്ഞമറ്ന്നു
വസന്തം പൂത്ത കാവ് വേനലില് മറഞ്ഞു
അച്ഛന് വീട്ടിനു തന്നെ കാവല്
വിരുന്നു പോകാന് അമ്മയെ സീരിയല് സമ്മതിക്കുന്നില്ല
പിന്നെ പെണ്ണാളെ നമുക്കു ...
ആടി ആടികൊണ്ട് പാടണമോ ..
അതോ ;..)
കാവിനടുത്തൊര് മരമുണ്ട്...
മരത്തില്‍ നിറയെ പൂവുണ്ട്..
പൂ പറിക്കാന്‍ പൊരുന്നൊ..
പൂങ്കൂയിലെ പെണ്ണാളെ...............
അച്ഛന് കാവല് പൊയാല്,
അമ്മ വിരുന്നിനു പോയാല്
ആടിപ്പാടാന്‍ പോരാമോ
പൂങ്കൂയിലെ പെണ്ണാളെ.......
...................................
..................................
(കുന്ന് ഓര്മകളുടെ ചിത്രങ്ങളില് ഇടിഞ്ഞമറ്ന്നു
വസന്തം പൂത്ത കാവ് വേനലില് മറഞ്ഞു
അച്ഛന് വീട്ടിനു തന്നെ കാവല്
വിരുന്നു പോകാന് അമ്മയെ സീരിയല് സമ്മതിക്കുന്നില്ല
പിന്നെ പെണ്ണാളെ നമുക്കു ...
ആടി ആടികൊണ്ട് പാടണമോ ..
അതോ ;..)
Thursday, February 7, 2008
ആത്മഹത്യ ചെയ്ത ഒരു മഴതുള്ളിയെ പറ്റി
ഓടിന് വക്കത്തു നിന്നും
ഇറവെള്ളത്തിലേക്ക്
എടുത്തു ചാടിയത്
കണ്ടവരുണ്ട്
ഇത്ര നേരമായിട്ടും
കണ്ടുകിട്ടിയിട്ടില്ല
തിരച്ചില് മതിയാക്കി
ഒടുവില്
കുഞ്ഞുറുമ്പ്
വീണ്ടും കടലാസ് തോണിയില്
കയറി
തിരക്കിനിടയ്ക്കു
ചവിട്ടുകല്ലിനോട് ചേര്ന്നു
വെള്ളം കുടിച്ചു വീര്ത്ത
ഒരു നീര്ക്കുമിള
പൊട്ടിച്ചിതറിയത് , പക്ഷെ
ആരും കണ്ടില്ല
വി .വിനോദ് പയ്യന്നൂര്
ഇറവെള്ളത്തിലേക്ക്
എടുത്തു ചാടിയത്
കണ്ടവരുണ്ട്
ഇത്ര നേരമായിട്ടും
കണ്ടുകിട്ടിയിട്ടില്ല
തിരച്ചില് മതിയാക്കി
ഒടുവില്
കുഞ്ഞുറുമ്പ്
വീണ്ടും കടലാസ് തോണിയില്
കയറി
തിരക്കിനിടയ്ക്കു
ചവിട്ടുകല്ലിനോട് ചേര്ന്നു
വെള്ളം കുടിച്ചു വീര്ത്ത
ഒരു നീര്ക്കുമിള
പൊട്ടിച്ചിതറിയത് , പക്ഷെ
ആരും കണ്ടില്ല
വി .വിനോദ് പയ്യന്നൂര്
Tuesday, February 5, 2008
November Rain
When I look into your eyes
I can see a love restrained
But darlin' when I hold you
Don't you know I feel the same
'Cause nothin' lasts forever
And we both know hearts can change
And it's hard to hold a candle
In the cold November rain
We've been through this such a long long time
Just tryin' to kill the pain
But lovers always come and lovers always go
An no one's really sure who's lettin' go today
Walking away
If we could take the time to lay it on the line
I could rest my head
Just knowin' that you were mine
All mine
So if you want to love me
then darlin' don't refrain
Or I'll just end up walkin'
In the cold November rain
When I look into your eyes
I can see a love restrained
But darlin' when I hold you
Don't you know I feel the same
'Cause nothin' lasts forever
And we both know hearts can change
And it's hard to hold a candle
In the cold November rain
We've been through this such a long long time
Just tryin' to kill the pain
But lovers always come and lovers always go
An no one's really sure who's lettin' go today
Walking away
If we could take the time to lay it on the line
I could rest my head
Just knowin' that you were mine
All mine
So if you want to love me
then darlin' don't refrain
Or I'll just end up walkin'
In the cold November rain
-----------------------------------
Guns N' Roses
Friday, February 1, 2008
രണ്ടു നക്ഷത്രങ്ങള്‍
ഏറെക്കാലത്തിനു ശേഷം
ഞാന്‍ നിന്നെ കാണാന്‍ വന്നു
നീ ആകെ മാറിപ്പോയിരുന്നു
കൊയ്ത്തുകഴിയും മുന്‍പേ
ആരോ
വയലുകള്‍ മണ്ണിട്ടു മൂടിക്കളഞ്ഞു
അവസാന വേലിയേറ്റത്തിനു പോലും
അവസരം കൊടുക്കാതെ
പുഴയ്ക്കു കുറുകെ പാലം വന്നു
ഭൂഖണ്ഡങ്ങള്‍ മാറിപ്പോയിരുന്നു
കാലത്തിന്റെ ചാരക്കൂനയില്‍ നിന്നു
രണ്ടു നക്ഷ്ത്രങ്ങള്‍ മാത്രം
ഞാന്‍ കണ്ടെടുത്തു
Thursday, January 31, 2008
Wednesday, January 30, 2008
ഗീതാഞ്ജലി
ഏകാന്ത നദിയിലെക്കുള്ള ചെരുവില് ഇടതൂര്ന്ന പുല്ലുകള്ക്കിടയില് ഞാനവളോട് ചോദിച്ചു 'കന്യകേ വസ്ത്രാഞ്ചലത്താല് മറച്ചു പിടിച്ച ദീപവുമായ് നീ എങ്ങു പോകുന്നു? എന്ടെ ഭവനം ഏകാന്തവും ഇരുള് മൂടിയതുമാണ് .നിന്ടെ ദീപം എനിക്ക് കടം തരാമോ ?' ഒരു മാത്ര ആ കരിമിഴികലുയര്ത്തി , അരണ്ട വെളിച്ചത്തില് എന്നെ നോക്കി അവള് പറഞ്ഞു 'പടിഞ്ഞാറ് പകല് വെളിച്ചം പോലിയുമ്പോള് ,പുഴയില് ഈ ദീപം ഒഴുക്കാനാണ് ഞാന് വന്നത് '. ആ തരള നാളം പ്രയോജന രഹിതമായ് ഒഴുക്കില്പെട്ടകലുന്നത് വളര്ന്നു പൊന്തിയ പുല്ലുകള്ക്കിടയില് ഏകാനായ് ഞാന് നോക്കിനിന്ന്നു
ടാഗൂര്
വിവര്ത്തനം കെ . ജയകുമാര്
ഏകാന്ത നദിയിലെക്കുള്ള ചെരുവില് ഇടതൂര്ന്ന പുല്ലുകള്ക്കിടയില് ഞാനവളോട് ചോദിച്ചു 'കന്യകേ വസ്ത്രാഞ്ചലത്താല് മറച്ചു പിടിച്ച ദീപവുമായ് നീ എങ്ങു പോകുന്നു? എന്ടെ ഭവനം ഏകാന്തവും ഇരുള് മൂടിയതുമാണ് .നിന്ടെ ദീപം എനിക്ക് കടം തരാമോ ?' ഒരു മാത്ര ആ കരിമിഴികലുയര്ത്തി , അരണ്ട വെളിച്ചത്തില് എന്നെ നോക്കി അവള് പറഞ്ഞു 'പടിഞ്ഞാറ് പകല് വെളിച്ചം പോലിയുമ്പോള് ,പുഴയില് ഈ ദീപം ഒഴുക്കാനാണ് ഞാന് വന്നത് '. ആ തരള നാളം പ്രയോജന രഹിതമായ് ഒഴുക്കില്പെട്ടകലുന്നത് വളര്ന്നു പൊന്തിയ പുല്ലുകള്ക്കിടയില് ഏകാനായ് ഞാന് നോക്കിനിന്ന്നു
ടാഗൂര്
വിവര്ത്തനം കെ . ജയകുമാര്
Tuesday, January 29, 2008
Sunday, January 27, 2008
SANDARSANAM
അധിക നേരമായ് സന്ദര്ശകര്ക്കുള്ള
മുറിയില് മൌനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ
പകല് വെളിച്ചം പോലിഞ്ഞുപോകുന്നതും
ചിറകു പുട്ടുവാന് കൂട്ടിലെക്ക് ഓറ്മ്മതന്
കിളികളൊക്കെ പറന്നുപോകുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില് നമ്മള് നഷ്ട്ടപ്പെടുന്നുവോ
മുറുകിയോ നെഞ്ഞിടിപ്പിന്ടെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും
..............................................
...............................................
ചിറകു നിറ്ത്തുവാനാകാതെ തൊണ്ടയില്
പിടയുകയാണൊരെകാന്ത രോദനം
സ്മരണ തന് ദൂര സാഗരം തെടിയെന്
ഹൃദയ രേഖകള് നീളുന്നു പിന്നെയും
കനക മൈലന്ചി നീരില് തുടുത്ത
നിന് വിരല് തൊടുമ്പോള് കിനാവ് ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള് തന്
കിരണമേറ്റെന്റ്റെ ചില്ലകള് പൂത്തതും
മറവില് മാഞ്ഞു പോയ നിന് കുങ്കുമ
തരി പുരണ്ട ചിദംബര സന്ധ്യകള്
..............................................
..............................................
................................................
................................................
ചില നിമിഷത്തില് യേകാന്ദമാം പ്രാണന്
അലയുമാര്ത്തനായ് ഭുതായനങ്ങളില്
ഇരുളില് അപ്പോള് ഉദിക്കുന്നു നിന് മുഖം
കരുണമാം ജനനാന്തര സ്വാന്ദ്വനം
നിരമിഴിനീരില് മുങ്ങും തുളസിതന്
കതിര് പോലുടന് ശുദ്ധനാകുന്നു ഞാന്
അരുത് ചൊല്ലുവാന് നന്ദി കരച്ചിലിന്
അഴിമുഖം നമ്മള് കാണാതിരിക്കുക
സമയമാകുന്നു പോകുവാന് രാത്രി തന് നിഴലുകള്
നമ്മള് പണ്ടേ പിരിഞ്ഞവര് .
BALACHANDRAN CHULLIKKADU
മുറിയില് മൌനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ
പകല് വെളിച്ചം പോലിഞ്ഞുപോകുന്നതും
ചിറകു പുട്ടുവാന് കൂട്ടിലെക്ക് ഓറ്മ്മതന്
കിളികളൊക്കെ പറന്നുപോകുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില് നമ്മള് നഷ്ട്ടപ്പെടുന്നുവോ
മുറുകിയോ നെഞ്ഞിടിപ്പിന്ടെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും
..............................................
...............................................
ചിറകു നിറ്ത്തുവാനാകാതെ തൊണ്ടയില്
പിടയുകയാണൊരെകാന്ത രോദനം
സ്മരണ തന് ദൂര സാഗരം തെടിയെന്
ഹൃദയ രേഖകള് നീളുന്നു പിന്നെയും
കനക മൈലന്ചി നീരില് തുടുത്ത
നിന് വിരല് തൊടുമ്പോള് കിനാവ് ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള് തന്
കിരണമേറ്റെന്റ്റെ ചില്ലകള് പൂത്തതും
മറവില് മാഞ്ഞു പോയ നിന് കുങ്കുമ
തരി പുരണ്ട ചിദംബര സന്ധ്യകള്
..............................................
..............................................
................................................
................................................
ചില നിമിഷത്തില് യേകാന്ദമാം പ്രാണന്
അലയുമാര്ത്തനായ് ഭുതായനങ്ങളില്
ഇരുളില് അപ്പോള് ഉദിക്കുന്നു നിന് മുഖം
കരുണമാം ജനനാന്തര സ്വാന്ദ്വനം
നിരമിഴിനീരില് മുങ്ങും തുളസിതന്
കതിര് പോലുടന് ശുദ്ധനാകുന്നു ഞാന്
അരുത് ചൊല്ലുവാന് നന്ദി കരച്ചിലിന്
അഴിമുഖം നമ്മള് കാണാതിരിക്കുക
സമയമാകുന്നു പോകുവാന് രാത്രി തന് നിഴലുകള്
നമ്മള് പണ്ടേ പിരിഞ്ഞവര് .
BALACHANDRAN CHULLIKKADU
Saturday, January 26, 2008
.............."ഇതിഷ്ടാണോ?" മടിക്കുത്തില് നിന്നു ഒരു പിടി മുല്ല മൊട്ട് അവള് എന്ടെ നേരെ നീട്ടി . മലര്ത്തിയ കൈകുംബിളില് അത് ഉതിര്ന്നു വീഴുമ്പോള് അവളുടെ നയനങ്ങള് ആറ്ദ്രങ്ങളായിരുന്നു.ഒരു നെടുവീര്പ്പിന്ടെ പുകച്ചുരുള് പൊങ്ങി മറഞ്ഞു . ക്ഷണത്തില് അവള് വെണ്മണല്പ്പരപ്പിലേക്ക് ഇറങ്ങി നടന്നു .മൈലാഞ്ചി നിറം തുളുമ്പുന്ന മടമ്പ് അമര്ന്നു മണല്ക്കുഴികളില് നിന്നു വിരിഞ്ഞു പൊന്തുന്ന ചെന്താമര പൂക്കളില് കണ്ണും കരളും നട്ട് നെടുനേരം ഞാനെങ്ങിനെ നിന്നു പോയി ........
v.t bhattathirippadu.....
(kannrum kinavum)
v.t bhattathirippadu.....
(kannrum kinavum)
Friday, January 25, 2008
ഒരു മഴയുടെ സ്പര്ശം പോലെ അവള് വന്നു
മുടിയിലും കണ്ണിലും അപ്രതീക്ഷിതമായി വന്നു പതിക്കുന്ന
മഴപോലെ അവനോട് ചേറന്നവള്‍ നടന്നു
സ്നേത്തിന്റ്റെ കൊടുംകാററിലിളകിമറിഞ്ഞ്
ആനന്ദത്തോടെ അല്ഭുതത്തോടെ
അവന് പാടുകയും ചിരിക്കുകയും ചെയ്തു
ഇപ്പോള് പോകു എന്നവള് പറഞ്ഞത്
അവന് മറന്നു
എനിക്കത് മറക്കാന് വയ്യല്ലോ
..ആ രണ്ടു വാക്കുകള്..
എനിക്കും മഴയ്കും ഇടയിലുള്ള വാതില് അടച്ചു കളഞ്ഞു
----Edword Thomas--------
മുടിയിലും കണ്ണിലും അപ്രതീക്ഷിതമായി വന്നു പതിക്കുന്ന
മഴപോലെ അവനോട് ചേറന്നവള്‍ നടന്നു
സ്നേത്തിന്റ്റെ കൊടുംകാററിലിളകിമറിഞ്ഞ്
ആനന്ദത്തോടെ അല്ഭുതത്തോടെ
അവന് പാടുകയും ചിരിക്കുകയും ചെയ്തു
ഇപ്പോള് പോകു എന്നവള് പറഞ്ഞത്
അവന് മറന്നു
എനിക്കത് മറക്കാന് വയ്യല്ലോ
..ആ രണ്ടു വാക്കുകള്..
എനിക്കും മഴയ്കും ഇടയിലുള്ള വാതില് അടച്ചു കളഞ്ഞു
----Edword Thomas--------
Thursday, January 24, 2008
സുഗതകുമാരിയുടെ
മുത്തു പോല് വീഴും മഴത്തുള്ളികളേററും കൊണ്ടു
ചക്രവാളത്തിന് ചോട്ടില് ഏകനായ് നിന്നിടുമ്പോള്
താഴെയെന് പാദങ്ങളെ തഴുകി തലോടുന്നോ
രാഴി വീചികള് വിങ്ങി വിതുമ്പി കരയവേ
മങ്ങുമാ മനത്തെതോ ചിരിതന് ഒളി വീശി
മിന്നലലല്ലോ വെള്ളി പക്ഷികള് പറക്കുന്നു
ആഴമോതുവാന് അവാതോ രാനന്ദം നുകര്നെയി
ഊഴിയും ഗഗനവും ഒക്കെയും എനറെതല്ലോ
ഈ മഴക്കാറും കുട്ടികളി മാറാത്ത കാറ്റും
ഈ നീല കടലിന്ടെ ദുഖവും എന്റെതല്ലോ
കാറിരംബുന്നു കടല് തിരകള് കുതിച്ചുര്നാടുന്നു
വാരിക്കോരി പേമാരി ചൊരിയുന്നു
തെന്നലെന് തലമുടി ചിന്നുന്നു
നനഞ്ഞുകൊണ്ടിങ്ങനെ നിന്നു നിന്ടെ
നര്ത്തനം കാണുന്നു ഞാന്
മുത്തു പോല് വീഴും മഴത്തുള്ളികളേററും കൊണ്ടു
ചക്രവാളത്തിന് ചോട്ടില് ഏകനായ് നിന്നിടുമ്പോള്
താഴെയെന് പാദങ്ങളെ തഴുകി തലോടുന്നോ
രാഴി വീചികള് വിങ്ങി വിതുമ്പി കരയവേ
മങ്ങുമാ മനത്തെതോ ചിരിതന് ഒളി വീശി
മിന്നലലല്ലോ വെള്ളി പക്ഷികള് പറക്കുന്നു
ആഴമോതുവാന് അവാതോ രാനന്ദം നുകര്നെയി
ഊഴിയും ഗഗനവും ഒക്കെയും എനറെതല്ലോ
ഈ മഴക്കാറും കുട്ടികളി മാറാത്ത കാറ്റും
ഈ നീല കടലിന്ടെ ദുഖവും എന്റെതല്ലോ
കാറിരംബുന്നു കടല് തിരകള് കുതിച്ചുര്നാടുന്നു
വാരിക്കോരി പേമാരി ചൊരിയുന്നു
തെന്നലെന് തലമുടി ചിന്നുന്നു
നനഞ്ഞുകൊണ്ടിങ്ങനെ നിന്നു നിന്ടെ
നര്ത്തനം കാണുന്നു ഞാന്
Wednesday, January 23, 2008
ഒരു വളവില്‍വെച്ച്
----------------------
പവിത്രന്‍ തീക്കുനി
കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ
ഒരു വളവില്‍വെച്ച്
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും
തെറ്റിപ്പോകും
നിന്റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്റെ അരകല്ലുപോലെ
ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും
മേറ്റ്വിടെയുമല്ല
വരാന്തയില്‍ത്തന്നെ
നിന്റെ ഹൃദയത്തിന്റെ !!!
----------------------
പവിത്രന്‍ തീക്കുനി
കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ
ഒരു വളവില്‍വെച്ച്
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും
തെറ്റിപ്പോകും
നിന്റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്റെ അരകല്ലുപോലെ
ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും
മേറ്റ്വിടെയുമല്ല
വരാന്തയില്‍ത്തന്നെ
നിന്റെ ഹൃദയത്തിന്റെ !!!
Subscribe to:
Posts (Atom)

