ഓടിന് വക്കത്തു നിന്നും
ഇറവെള്ളത്തിലേക്ക്
എടുത്തു ചാടിയത്
കണ്ടവരുണ്ട്
ഇത്ര നേരമായിട്ടും
കണ്ടുകിട്ടിയിട്ടില്ല
തിരച്ചില്‍ മതിയാക്കി
ഒടുവില്‍
കുഞ്ഞുറുമ്പ്
വീണ്ടും കടലാസ് തോണിയില്‍
കയറി
തിരക്കിനിടയ്ക്കു
ചവിട്ടുകല്ലിനോട് ചേര്‍ന്നു
വെള്ളം കുടിച്ചു വീര്‍ത്ത
ഒരു നീര്‍ക്കുമിള
പൊട്ടിച്ചിതറിയത് , പക്ഷെ
ആരും കണ്ടില്ല
വി .വിനോദ് പയ്യന്നൂര്‍
16 comments:
:-)
:)
പുതുമയുണ്ട്...:)
നന്നായിട്ടുണ്ട്.
:)
നന്നായി ഈ കാഴ്ച
:) നന്നായി.
ആ അവസാനവരിയുടെ അര്‍ത്ഥം മനസ്സിലായില്ല.
അതു പേര് ആണെങ്കില്‍ കുറച്ചു മാറ്റി എഴുതു.
നല്ല വരികള്‍, നല്ല ആശയം.
കാറ്റേ നീ വീശരുതിപ്പോള്‍..
എന്തിന്റെ കുറവായിരുന്നു, ഒരു മുത്തായിതീരേണ്ട ഒരു ജന്മം. വേണ്ടായിരുന്നു,
കൂടെചാടിയ കരിയിലയോടു ചോദിക്കാരുന്നില്ലേ എവിടെയെന്ന്.
നല്ല കവിത.
നല്ല ആശയം.വരികളും.
what an idea....great...
മഴത്തുള്ളി കവിത നന്നായിരിക്കുന്നു...
മാഷെ .. മനോഹരം ... വളരെ മനോഹരം ..
എന്നാലും എന്തിനാ ആ മഴ തുള്ളി ആത്മഹത്യ ചെയ്തത് ???
വ്യത്യസ്തമായ ചിന്ത...
അഭിനന്ദനങ്ങള്‍
കുഞ്ഞു കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാനുള്ള ഒരു കഥ പോലെ ഭാവനാ സമ്പൂര്‍ണ്ണം!
വളരെ നന്നായിരിയ്ക്കുന്നു!
Post a Comment