Friday, February 29, 2008

ഉണ്ടായിരുന്നിട്ടുണ്ടാവില്ല

ഉണ്ടായിരുന്നിട്ടുണ്ടാവില്ല
----------------------------------------
-------------
വി. മോഹനകൃഷ്ണന്‍

കാണുന്നതില്ലെന്റെ
പേരും വിലാസവും
ഒച്ചയും ഓര്‍മ്മയുമൊന്നും
ഇവിടെ
ഉണ്ടായിരുന്നിട്ടുണ്ടാവില്ല ഞാന്‍.
ഒരു ചിറകാകാശമാക്കി
മറുചിറകേതെന്നറിയാതെ
പറന്നിട്ടുണ്ടാവില്ല.

മരമില്ലാത്തതിനാല്‍
ഒരു കൊമ്പിലുമിരുന്നിട്ടുണ്ടാവില്ല.
ചിറകില്ലാത്തതിനാല്‍
തൂവല്‍ താഴെയിട്ടിട്ടുണ്ടാവില്ല
കുരലില്ലാത്തതിനാല്‍
കൂവിയിട്ടുണ്ടാവില്ല
ഉണ്ടായിരുന്നുഞ്ഞാനെന്നതിന്റെ
തെളിവുകളൊന്നും
കാണുവാനില്ല.
കാണുന്നതില്ല
പേരും വിലാസവും
ഒച്ചയും ഓര്‍മ്മയുമൊന്നും.

Wednesday, February 20, 2008

പുരാതന ഹേമന്തം

പുരാതന ഹേമന്തം
ധാന്യ മണി തേടുന്ന കുരുവികള്
പെട്ടന്ന് മഞ്ഞു പെയ്യുന്നു
അതിനാല് വാക്കുകള് ;
ഒരു കൊച്ചു സൂര്യന്
ഒരുന്നത മഹത്വം
പിന്നെ മഞ്ഞ് , മരങ്ങളും
നമ്മളും -
പ്രഭാതത്തില് കാറ്റും


ക്വാസി മോദോ
പരിഭാഷ പി ഉദയഭാനു

Tuesday, February 12, 2008

എല്ലാ പുഴയും
കടലിലേക്കാണോ ചെന്നു ചെരുന്നത്?
എല്ലാ മഴയും മറവിയിലേക്ക്?
അപ്പോള്‍ ഞാനും .....

ഓ! ഞാന്‍ ഒരു തുള്ളി കണ്ണുനീര്..
അതിപ്പൊഴും
നിന്‍റ്റെ കണ്ണില്‍ തന്നെയിരിക്കുന്നു..
അടരാതെ....


(നെറ്റില് കണ്ടത്)

Sunday, February 10, 2008

കുന്നത്തൊരു കാവുണ്ട്‌ ...
കാവിനടുത്തൊര്‌ മരമുണ്ട്‌...
മരത്തില്‍ നിറയെ പൂവുണ്ട്‌..
പൂ പറിക്കാന്‍ പൊരുന്നൊ..
പൂങ്കൂയിലെ പെണ്ണാളെ...............

അച്ഛന് കാവല്‌ പൊയാല്‌,
അമ്മ വിരുന്നിനു പോയാല്‌

ആടിപ്പാടാന്‍ പോരാമോ
പൂങ്കൂയിലെ പെണ്ണാളെ.......
...................................
..................................


(കുന്ന് ഓര്മകളുടെ ചിത്രങ്ങളില് ഇടിഞ്ഞമറ്ന്നു
വസന്തം പൂത്ത കാവ് വേനലില് മറഞ്ഞു
അച്ഛന് വീട്ടിനു തന്നെ കാവല്
വിരുന്നു പോകാന് അമ്മയെ സീരിയല് സമ്മതിക്കുന്നില്ല
പിന്നെ
പെണ്ണാളെ നമുക്കു ...
ആടി ആടികൊണ്ട് പാടണമോ ..
അതോ ;..)

Thursday, February 7, 2008

ആത്മഹത്യ ചെയ്ത ഒരു മഴതുള്ളിയെ പറ്റി

ഓടിന് വക്കത്തു നിന്നും
ഇറവെള്ളത്തിലേക്ക്
എടുത്തു ചാടിയത്
കണ്ടവരുണ്ട്

ഇത്ര നേരമായിട്ടും
കണ്ടുകിട്ടിയിട്ടില്ല

തിരച്ചില് മതിയാക്കി
ഒടുവില്
കുഞ്ഞുറുമ്പ്
വീണ്ടും കടലാസ് തോണിയില്
കയറി

തിരക്കിനിടയ്ക്കു
ചവിട്ടുകല്ലിനോട് ചേര്ന്നു
വെള്ളം കുടിച്ചു വീര്ത്ത
ഒരു നീര്ക്കുമിള
പൊട്ടിച്ചിതറിയത് , പക്ഷെ
ആരും കണ്ടില്ല


വി .വിനോദ് പയ്യന്നൂര്

Tuesday, February 5, 2008

November Rain


When I look into your eyes
I can see a love restrained
But darlin' when I hold you
Don't you know I feel the same
'Cause nothin' lasts forever
And we both know hearts can change
And it's hard to hold a candle
In the cold November rain
We've been through this such a long long time
Just tryin' to kill the pain
But lovers always come and lovers always go
An no one's really sure who's lettin' go today
Walking away
If we could take the time to lay it on the line
I could rest my head
Just knowin' that you were mine
All mine
So if you want to love me
then darlin' don't refrain
Or I'll just end up walkin'
In the cold November rain
-----------------------------------
Guns N' Roses
ഓര്മ്മകള് എന്നെക്കുറിച്ച് ചോദിച്ചാല്
നീ അവയ്ക്ക് എന്ത് ശിക്ഷ കൊടുക്കും ?
നേരമായ് തീരുമാനിക്കാന്
എന്നെ അന്വേഷിച്ചിറങ്ങിയിട്ടുന്ടവ,
നാലുവഴിക്കും
വീട് വീടാന്തരം കേറുന്ന കൂട്ടത്തില്
നിന്ടെയടുത്തും വരാതിരിക്കില്ല
ഓര്മ്മകള്


പി. രാമന്

Friday, February 1, 2008

രണ്ടു നക്ഷത്രങ്ങള്‍

ഏറെക്കാലത്തിനു ശേഷം
ഞാന്‍ നിന്നെ കാണാന്‍ വന്നു
നീ ആകെ മാറിപ്പോയിരുന്നു
കൊയ്ത്തുകഴിയും മുന്‍പേ
ആരോ
വയലുകള്‍ മണ്ണിട്ടു മൂടിക്കളഞ്ഞു
അവസാന വേലിയേറ്റത്തിനു പോലും
അവസരം കൊടുക്കാതെ
പുഴയ്ക്കു കുറുകെ പാലം വന്നു
ഭൂഖണ്ഡങ്ങള്‍ മാറിപ്പോയിരുന്നു
കാലത്തിന്റെ ചാരക്കൂനയില്‍ നിന്നു
രണ്ടു നക്ഷ്ത്രങ്ങള്‍ മാത്രം
ഞാന്‍ കണ്ടെടുത്തു