Wednesday, May 14, 2008

നീ ഓര്‍ക്കുന്നില്ലേ...?

"നമ്മള്‍ നടന്ന വഴികളില്‍
പടര്‍ന്ന കരിമ്പാറക്കെട്ടുകളില്‍...
അന്ന്..,
നേര്‍ത്ത മഴ കൂട്ടുവന്നത്....!

നീ ഓര്‍ക്കുന്നില്ലേ...?

നിശ്വാസങ്ങള്‍ക്കു
ഏറേ ചൂടുള്ള പകലില്‍,
നമ്മുടെ ജാലകങ്ങള്‍
മലര്‍ക്കെ തുറന്നത്‌..!

ആകാശം തൊട്ടു നിന്ന
പരന്ന നിലത്തു,
പിടഞ്ഞു വീണത്
സ്നേഹത്തിന്‍റെ സ്വരങ്ങള്‍...!

വെളുക്കാന്‍ മടിച്ച
രാത്രിയിലുടനീളം,

മഴ വീഴാ 'ഇട' നിലത്തു
വിറച്ച വിരലുകളുടെ
മേളപ്പെരുക്കങ്ങള്‍...!

കിനിഞ്ഞിറങ്ങുന്ന
വിയര്‍പ്പിന്‍ ചാലുകളില്‍
വരണ്ട ചുണ്ടുകളുടെ
കൂടിചെരലുകള്‍....!

നമ്മള്‍ വരികയില്ലീ -
വഴികളിലെങ്കിലും,
ജന്മങ്ങളില്‍
നാം തീര്‍ക്കും,
നമ്മുടെ വഴികളെയീ -
വാക്ക് വഴുക്കും വനവീഥികളായ്........


(നെറ്റില് കണ്ടത്)

1 comment:

Shooting star - ഷിഹാബ് said...

oarkkunnu njaan oarkkunnu. oarmakal ithilum othungunnilla iniyumorupaadoarkkunnu.. oarmakalileakkoru vaathil thurannu vachathinu nandi.