Wednesday, May 14, 2008

എങ്ങനെ പറയുമിത്‌?

-എങ്ങനെ പറയുമിത്‌?
ഉള്‍ക്കൊള്ളാനാകാത്തത്ര അടുത്താണ്‌ നീ

ഹൃദയം കായ്‌ച്ച മധുരഫലം.
ഭൂമിയുടെ കൈക്കുടന്നയില്‍ സമുദ്രമെന്നപോലെ
ഊമയുടെ വായിലിരിക്കുന്ന പേര്‌.

ഞാന്‍ തൊടുന്നു,
തൊട്ട സ്വന്തംകൈയ്യിനോട്‌ അസൂയപ്പെടുന്നു
തൊടുന്തോറും തൊടാന്‍ കൊതിക്കുന്നു.

നീ ഇവിടെ ഉണ്ട്‌
ഇവിടെ, ഉള്ളില്‍;
ഇതിനുമുള്ളില്‍
ജ്വലിക്കുന്ന ഒരാത്മാവ്‌
ഗ്രഹിക്കാനാകാത്ത ഹൃദയം !!


(നെറ്റില് കണ്ടത്)

No comments: