വൃദ്ധന്ടെ പ്രണയം
ചാഞ്ഞു പെയ്യുന്ന
മഴ പോലെയാണ്
അത് പുല്തുംബുകളെ
ഈറനാക്കുന്നു
പക്ഷെ വേരുകളിലേക്ക്
ഇറങ്ങി ചെല്ലുന്നില്ല
മരകൊമ്ബുകളെ
ആട്ടിയുലക്കുന്നില്ല
പ്രകമ്പനം കൊള്ളിക്കുന്നുമില്ല
അത് ശരകണ്ണീര്
പോഴിച്ചും കൊണ്ടു
മണ്ണിന്ടെ ഉപരിതലങ്ങളെ
സ്പര്ശിക്കുന്നു
rose mary
No comments:
Post a Comment