Wednesday, January 30, 2008

ഗീതാഞ്ജലി

ഏകാന്ത നദിയിലെക്കുള്ള ചെരുവില് ഇടതൂര്ന്ന പുല്ലുകള്ക്കിടയില് ഞാനവളോട് ചോദിച്ചു 'കന്യകേ വസ്ത്രാഞ്ചലത്താല് മറച്ചു പിടിച്ച ദീപവുമായ് നീ എങ്ങു പോകുന്നു? എന്ടെ ഭവനം ഏകാന്തവും ഇരുള് മൂടിയതുമാണ് .നിന്ടെ ദീപം എനിക്ക് കടം തരാമോ ?' ഒരു മാത്ര ആ കരിമിഴികലുയര്ത്തി , അരണ്ട വെളിച്ചത്തില് എന്നെ നോക്കി അവള് പറഞ്ഞു 'പടിഞ്ഞാറ് പകല് വെളിച്ചം പോലിയുമ്പോള് ,പുഴയില് ഈ ദീപം ഒഴുക്കാനാണ് ഞാന് വന്നത് '. ആ തരള നാളം പ്രയോജന രഹിതമായ് ഒഴുക്കില്പെട്ടകലുന്നത് വളര്ന്നു പൊന്തിയ പുല്ലുകള്ക്കിടയില് ഏകാനായ് ഞാന് നോക്കിനിന്ന്നു

ടാഗൂര്
വിവര്ത്തനം കെ . ജയകുമാര്

1 comment:

siva // ശിവ said...

നന്നായി ആസ്വദിച്ചു...നന്ദി...